അബുദാബിയിലെ ഒരു സ്വർണ്ണക്കടയിൽ നിന്ന് 14 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച തട്ടിപ്പ് സംഘത്തെ അബുദാബി പോലീസ് പിടികൂടി. ആറുമാസം മുമ്പാണ് ഈ തട്ടിപ്പിന്റെ ആസൂത്രണം ആരംഭിച്ചത്.