റൂട്ട് 2020 പദ്ധതിയുടെ ഭാഗമായി ഡി.എം.സി.സി- ഇബ്നുബത്തൂത്ത മെട്രോസേവനം പുനരാരംഭിക്കുന്നു.

ഈ മാസം 19 മുതൽ ദുബായ് മെട്രോ റെഡ്‌ലൈനിലെ ഡി.എം.സി.സി യിൽ നിന്നും ഇബ്നുബത്തൂത്ത സ്റ്റേഷനിലേക്കു പോകുവാൻ സൗജന്യ ഷട്ടിൽ ബസ് സേവനം ആവശ്യമില്ല .

ദുബായ് മെട്രോ റെഡ്‌ലൈനിലെ ഡി.എം.സി.സി യിൽ നിന്നും ഇബ്നുബത്തൂത്ത സ്റ്റേഷനിലേക്കുള്ള മെട്രോസേവനം  ഈ മാസം 19 മുതൽ  ആണ് പുനരാരംഭിക്കുന്നത്.  2018 ജനുവരി 5 മുതൽ ഈ സ്റ്റേഷനുകൾക്കിടയിൽ മെട്രോ ഓട്ടം നിർത്തിവെച്ചിരിക്കുകയായിരുന്നു.പൊതുഗതാഗത സംവിധാനം  കൂടുതൽ സുഗമമാക്കുന്നതിനാവശ്യമായ എല്ലാ പരിശ്രമങ്ങളും R T A നടത്തിവരികയാണെന്ന് റെയിൽ വിഭാഗം ഡയറക്ടർ മുഹമ്മദ് യൂസഫ് അൽ മുദരിബ് പറഞ്ഞു. 

More from Local

Latest Local News