ജോർദാനിലെ 700 ഓളം ദുർബല കുടുംബങ്ങൾക്കാണ് ഷാർജ ചാരിറ്റി ഇന്റർനാഷണൽ ശൈത്യകാല സഹായം നൽകിയത്
ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ ജോർദാനിലെ ദുരിതാശ്വാസ സംരംഭം ശ്രദ്ധേയമാകുന്നു. ജോർദാനിലെ 700 ഓളം ദുർബല കുടുംബങ്ങൾക്കാണ് ഷാർജ ചാരിറ്റി ഇന്റർനാഷണൽ ശൈത്യകാല സഹായം നൽകിയത്. ഇതിൽ 500 സിറിയൻ അഭയാർത്ഥി കുടുംബങ്ങളും 200 ജോർദാനിയൻ കുടുംബങ്ങളും ഉൾപ്പെടുന്നുണ്ട്. അനാഥരായ കുട്ടികൾക്കായി സംഘടന വിനോദ പരിപാടികളും സംഘടിപ്പിച്ചു. സിറിയൻ അഭയാർത്ഥികളെയും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെയും രാജ്യത്തെ അനാഥരെയും പിന്തുണയ്ക്കുന്നതിനുള്ള സംഘടനയുടെ ദീർഘകാല ശ്രമങ്ങളുടെ ഭാഗമായാണ് സംരംഭം തുടരുന്നതെന്നു ഷാർജ ചാരിറ്റി ഇന്റർനാഷണൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ജോർദാനിലെ സംഘടന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനാഥരെ പിന്തുണയ്ക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അനാഥ-സ്പോൺസർഷിപ്പ് പദ്ധതിയിൽ ജോർദാനിലുടനീളം ഏകദേശം 4,000 കുട്ടികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി കൂട്ടിച്ചേർത്തു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
