ബാച്ചിലേഴ്സ് ബിരുദത്തിന് 3,463, മാസ്റ്റേഴ്സ് ബിരുദത്തിന് 722, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് 249 എന്നിങ്ങനെയാണ് സ്കോളർഷിപ്പുകളുടെ വിഭജനം
ഷാർജയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എമിറാത്തി വിദ്യാർത്ഥികൾക്ക്
4,434 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ബാച്ചിലേഴ്സ് ബിരുദത്തിന് 3,463, മാസ്റ്റേഴ്സ് ബിരുദത്തിന് 722, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് 249 എന്നിങ്ങനെയാണ് സ്കോളർഷിപ്പുകളുടെ വിഭജനം.
യൂണിവേഴ്സിറ്റി ഓഫ് ഷാർജ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, യൂണിവേഴ്സിറ്റി ഓഫ് ഖോർഫക്കാൻ, യൂണിവേഴ്സിറ്റി ഓഫ് കൽബ, യൂണിവേഴ്സിറ്റി ഓഫ് അൽ ദൈദ്, യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സ്, ഷാർജ പോലീസ് സയൻസ് അക്കാദമി, ഷാർജ അക്കാദമി ഫോർ മാരിടൈം ട്രാൻസ്പോർട്ട് എന്നിവിടങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പുകൾ ലഭ്യമാകും.

UAE carriers extend flight cancellations to Saudi Arabia amid regional disruption
ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം
സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
