![](https://mmo.aiircdn.com/265/61c45d01824b0.jpg)
നാല് പേർ അറസ്റ്റിൽ
58 മില്യൺ ദിർഹത്തിന്റെ മയക്കുമരുന്ന് പിടികൂടി ദുബായ് പോലീസ്. വ്യാജ നാരങ്ങായിൽ നിറച്ചു മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള നീക്കമാണ് ദുബായ് പോലീസ് തടഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.ശീതീകരിച്ച പഴങ്ങളും പച്ചക്കറികളും നിറച്ച കണ്ടെയ്നറുകളിൽ മയക്കുമരുന്നു കടത്താൻ അന്തരാഷ്ട്ര മയക്കുമരുന്ന് സംഘം പദ്ധതിയിടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് 66 എന്ന പേരിൽ രഹസ്യ ഒപ്പേറഷൻ നടത്തിയത് .3840 ചെറുനാരങ്ങ പെട്ടികളിൽ 66 എണ്ണത്തിലും വ്യാജ നാരങ്ങായായിരുന്നു.
In an operation dubbed “66”, the #DubaiPolice uncovers AED 58 million worth of captagon pills hidden in lemon shipment. pic.twitter.com/UamNYy48TX
— Dubai Policeشرطة دبي (@DubaiPoliceHQ) December 23, 2021