കാഴ്ച മറയ്ക്കുന്ന രീതിയിൽ വിൻഡ്സ്ക്രീൻ സൺഷെയ്ഡ് ഉപയോഗിച്ച ഡ്രൈവർക്ക് 2,000 ദിർഹം പിഴ
വാഹനം ഓടിക്കുമ്പോൾ കാഴ്ച മറയ്ക്കുന്ന രീതിയിൽ വിൻഡ്സ്ക്രീൻ സൺഷെയ്ഡ് ഉപയോഗിച്ച ഡ്രൈവർക്ക് ഷാർജ പോലീസ് 2,000 ദിർഹം പിഴ ചുമത്തി. ഡ്രൈവറുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയായ ഗുരുതര ഗതാഗത ലംഘനമായി കണക്കാക്കിയാണ് പോലീസ് പിഴയിട്ടത്.