അജ്മാൻ പൊതുഗതാഗതം ഉപയോഗിച്ച് 1.9 ദശലക്ഷത്തിലധികം യാത്രക്കാർ

File picture

 2023 നെ അപേക്ഷിച്ച് 18% വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അജ്മാനിൽ  ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 1.9  ദശലക്ഷത്തിലധികം  ആൾക്കാർ പൊതുഗതാഗതം ഉപയോഗിച്ചതായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി.  2023 നെ അപേക്ഷിച്ച് 18% വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചു ബസുകൾ 62,327 ട്രിപ്പുകൾ പൂർത്തിയാക്കി. വർദ്ധിച്ചുവരുന്ന പൊതുഗതാഗത ആവശ്യം നിറവേറ്റുന്നതിനായി സുപ്രധാനമായ പദ്ധതികൾ തയ്യാറാക്കുകയാണ് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി.ഉപയോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
ബഹുജന ഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വെയിറ്റിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി  കൂട്ടിച്ചേർത്തു.
 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.