![](https://mmo.aiircdn.com/265/5f4b5f44ca18e.jpg)
കഴിഞ്ഞ മാസമാണ് ഫ്ലെമിംഗോ കൂടൊരുക്കൽ ആരംഭിച്ചത്. ഇതിനോടകം 1000 കൂടുകൾ ഒരുക്കിയിട്ടുണ്ട്. 230 ലധികം ദേശാടനപ്പക്ഷികളാണ്
യു എ ഇ വിനോദസഞ്ചാര കേന്ദ്രമായ അൽ വത്ബ വൈറ്റ് ലാൻഡ് റിസേർവ് താൽക്കാലികമായി അടയ്ക്കുന്നു. ഈ മാസം 31 മുതൽ ബുധനാഴ്ച മുതൽ നവംബര് വരെ എട്ട് മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്നാണ് അബുദാബി പരിസ്ഥിതി ഏജൻസിയുടെ അറിയിപ്പ്.പക്ഷികളുടെ കൂടുണ്ടാക്കൽ സീസൺ ആരംഭിച്ചതാണ് റിസേർവ് അടയ്ക്കാൻ കാരണം. കഴിഞ്ഞ മാസമാണ് ഫ്ലെമിംഗോ കൂടൊരുക്കൽ ആരംഭിച്ചത്. ഇതിനോടകം 1000 കൂടുകൾ ഒരുക്കിയിട്ടുണ്ട്. 230 ലധികം ദേശാടനപ്പക്ഷികളാണ് റിസേർവിൽ ഉള്ളത്. ജനുവരി മുതൽ 17000 സന്ദർശകരാണ് അൽ വത്ബ സന്ദർശിച്ചത്. 2014 ൽ പൊതുജനങ്ങൾക്കായി അൽ വത്ബ തുറന്നുകൊടുത്തതിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം പേർ റിസേർവ് സന്ദർശിക്കുന്നത്. 20000ത്തിൽ അധികം പേര് റിസേർവ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.