
നാളെ മുതൽ ജൂൺ 29 വ്യാഴാഴ്ച വരെയാണ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുക
അൽഐനിലെ സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് നാളെ മുതൽ ഭാഗികമായി അടയ്ക്കും . മൂന്നാഴ്ചത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 7 ബുധനാഴ്ച മുതൽ ജൂൺ 29 വ്യാഴാഴ്ച വരെയാണ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുക എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. ഗതാഗതം തടസ്സപ്പെട്ട പാതയിലൂടെയുള്ള ഗതാഗതം റോഡിന്റെ എതിർവശത്തേക്ക് തിരിച്ചുവിടും.വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രദേശത്തെ സൈൻ ബോർഡുകൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.