ഇതോടെ റോഡിന്റെ ഗതാഗത ശേഷി 30 ശതമാനം വർദ്ധിപ്പിക്കുകയും, തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം 30 ശതമാനം വരെ കുറയ്ക്കുകയും ചെയ്യും.
അൽ ഖൂസിലെ അൽ മറാബിയ സ്ട്രീറ്റിൽ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
അൽ ഖൈൽ റോഡ് എക്സിറ്റ് മുതൽ അൽ അസയൽ സ്ട്രീറ്റ് വരെയുള്ള 1.1 കിലോമീറ്റർ ഭാഗം വികസിപ്പിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതോടെ റോഡിന്റെ ഗതാഗത ശേഷി 30 ശതമാനം വർദ്ധിപ്പിക്കുകയും, തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം 30 ശതമാനം വരെ കുറയ്ക്കുകയും ചെയ്യും. അൽ ഖൂസിനെ അൽ മെയ്ദാൻ, ബിസിനസ് ബേ, ഡൗൺടൗൺ ദുബായ് തുടങ്ങിയ പ്രദേശങ്ങളുമായും സമീപത്തുള്ള വ്യാവസായ-താമസ മേഖലകളുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് അൽ മറാബിയ സ്ട്രീറ്റ്.
പദ്ധതിയോടനുബന്ധിച്ചു സ്ട്രീറ്റ് 16A-യിലേക്കുള്ള ജംഗ്ഷനിൽ പുതിയൊരു ട്രാഫിക് ലൈൻ കൂട്ടിച്ചേർക്കുകയും ചെയ്തു . ഇത് ഗതാഗത തടസ്സം ഒഴിവാക്കുകയും വാഹനങ്ങളുടെ നീണ്ട നിര ഏകദേശം 50 ശതമാനം കുറയ്ക്കുകയും ചെയ്തു. രാത്രികാലങ്ങളിൽ ഡ്രൈവർമാരുടെ കാഴ്ചാ സൗകര്യവും, റോഡ് സുരക്ഷയും, മെച്ചപ്പെടുത്തുന്നതിനായി പുതിയ ലൈറ്റിംഗ് പോസ്റ്റുകളും സ്ഥാപിച്ചു.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
