![](https://mmo.aiircdn.com/265/608acf5779001.jpg)
ജൂലൈ 11 ഞായർ രാത്രി 11:59 ന് നടപടി പ്രാബല്യത്തിൽ
ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള യാത്രക്കാർക്ക് താൽക്കാലികമായി പ്രവേശനം നിർത്തിവച്ചതായി യുഎഇ അറിയിച്ചു.
ജൂലൈ 11 ഞായർ രാത്രി 11:59 ന് നടപടി പ്രാബല്യത്തിൽ വരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റും അറിയിച്ചു. രാജ്യത്തേക്ക് വരുന്ന ദേശീയ അന്തർദ്ദേശീയ വിമാനക്കമ്പനികളുടെ എല്ലാ യാത്രകളും ഇതിൽ ഉൾപ്പെടും.കഴിഞ്ഞ 14 ദിവസമായി ഈ രാജ്യങ്ങൾ സന്ദർശിച്ച യാത്രക്കാരെയും ഇത് ബാധിക്കും.
അതേസമയം, ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ട്രാൻസിറ്റ് ഫ്ലൈറ്റുകളും ചരക്ക് വിമാനങ്ങളും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കപ്പെടും.
എന്നാൽ യുഎഇ പൗരന്മാരും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാരുടെ വിമാനങ്ങൾ ഗോൾഡൻ ,സിൽവർ റെസിഡൻസി പെർമിറ്റ് ഉടമകൾ ,യുഎഇ എംബസികളിലെ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്ക് നിയമം ബാധകമല്ല. എന്നാൽ 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് പരിശോധനാഫലം, വിമാനത്താവളത്തിലെ പിസിആർ പരിശോധന, നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിലെ മറ്റൊരു പരിശോധന എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് നിര്ബന്ധമാണ്.