പരിശോധന ഫലത്തിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം
ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനുള്ളിലെ പിസിആർ പരിശോധനാഫലം നിർബന്ധമാക്കി എമിറേറ്റ്സ് എയർലൈനും എത്തിഹാദ് എയർവെയ്സും. ഇന്ത്യ അംഗീകൃത ലബോറട്ടറിയിൽ നിന്നോ അംഗീകൃത ക്ലിനിക്കിൽ നിന്നോ എടുത്ത പരിശോധനാ ഫലമാണ് സ്വീകരിക്കുക. പരിശോധന ഫലത്തിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസ് മൂന്ന് ലക്ഷത്തിന് മുകളിൽ എത്തിയതോടെയാണ് എയർലൈനുകൾ യാത്രാ നയത്തിൽ മാറ്റം വരുത്തിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു എസ് ,ഹോങ്കോങ്, ഓസ്ട്രേലിയ, യു കെ, രാജ്യങ്ങളും യാത്ര നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
