![](https://mmo.aiircdn.com/265/5f0357049da42.jpg)
ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 83,913 ആണ്.
ഇന്ത്യയിൽ 7,081 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ 7,469 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.38 ശതമാനമാണ്.
ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 83,913 ആണ്. ഇന്നലെ 264 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് (3,297കേസുകൾ). മഹാരാഷ്ട്രയിൽ 854, തമിഴ്നാട്ടിൽ 613, പശ്ചിമ ബംഗാളിൽ 556, കർണാടകയിൽ 335 എന്നിങ്ങനെയാണ് മാറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. പ്രതിദിന കേസുകളിൽ 79.86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.