347 പേര് കോവിഡ് വന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഇന്നലെ 27,409 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുതുതായി 82,817 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. നിലവില്‍ 4,23,127 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 347 പേര് കോവിഡ് വന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകളില്‍ മൂന്നിലൊന്ന് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ ഇന്നലെ 8989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രാജ്യവ്യാപകമായുള്ള വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 173.42 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44.68 ലക്ഷം ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് 39,15,704 ഡോസുകളും, മുൻകരുതൽ പ്രവർത്തകർക്ക് 54,69,127 ഡോസുകളും 60 വയസ്സിന് മുകളിലുള്ളവർക്ക് 82,58,894 ഡോസുകളും ഇതുവരെ നൽകിയിട്ടുണ്ട്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
