![](https://mmo.aiircdn.com/265/61c7c89f6b63b.jpg)
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,31,000 ആണ്.
ഇന്ത്യയിൽ ഇന്നലെ 2,82,970 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 44,889 പേര്‍ക്കാണ് കൂടുതലായി രോഗബാധ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 441 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,88,157 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,31,000 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,961 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിന്റെ വര്‍ധനയാണ് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.