അർബിലിൽ നടന്ന ഈ ആക്രമണങ്ങളിൽ ബർസാനിയുടെ ഓഫീസിനും സുരക്ഷാ ഏജൻസി ഡയറക്ടറുടെ വസതിക്കും നേരെ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാഖിലെ കുർദിസ്ഥാനിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.
ഇറാഖി കുർദ് പ്രധാനമന്ത്രി മസ്റൂർ ബർസാനിയുടെ സ്വകാര്യ ഓഫീസിനും സുരക്ഷാ-ഇന്റലിജൻസ് വിഭാഗം മേധാവിയുടെ വസതിക്കും നേരെയായിരുന്നു ഇറാന്റെ ആക്രമണം. അർബിലിൽ നടന്ന ഈ ആക്രമണങ്ങളിൽ ബർസാനിയുടെ ഓഫീസിനും സുരക്ഷാ ഏജൻസി ഡയറക്ടറുടെ വസതിക്കും നേരെ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാഖിന്റെയും കുർദിസ്ഥാൻ മേഖലയുടെയും പരമാധികാരത്തെ നഗ്നമായി ലംഘിക്കുന്നതും, സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്നതുമാണ് ഇറാനിയൻ നടപടികളെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാഖിനോടും കുർദിസ്ഥാൻ റീജിയണൽ ഗവൺമെന്റിനോടും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുന്നതായും യു എ ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമലംഘനങ്ങൾക്കും പിഴകൾക്കുമുള്ള ചട്ടക്കൂടിന് അംഗീകാരം നൽകി യുഎഇ
ദേശീയ സേവനത്തിനായി യുവാക്കളെ സജ്ജരാക്കാൻ 'ബെലാദി' പദ്ധതിക്ക് തുടക്കമിട്ട് യുഎഇ
യുഎഇ എമിറാത്തി വനിതാ ദിനം ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളോടെ ആചരിക്കും
നബിദിനം ; ദുബായിൽ പൊതു പാർക്കിംഗ് സൗജന്യം
