തന്റെ അമ്മയുടെ അനുകമ്പ, കരുണ, കരുതൽ എന്നിവയെ എടുത്തുപറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ അദ്ദേഹം കുറിപ്പ് പങ്ക് വച്ചത്
എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് തന്റെ മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാൻ അൽ നഹ്യാന്റെ സംഭാവനകളെ അനുസ്മരിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.തന്റെ അമ്മയുടെ അനുകമ്പ, കരുണ, കരുതൽ എന്നിവയെ എടുത്തുപറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ അദ്ദേഹം കുറിപ്പ് പങ്ക് വച്ചത്. 1965 മുതൽ 1968 വരെ ദുബായിലെ അസിസ്റ്റന്റ് പൊളിറ്റിക്കൽ ഏജന്റായി സേവനമനുഷ്ഠിച്ച സർ ടെറൻസ് ക്ലാർക്കിന്റെ ഭാര്യ ലേഡി ലീസ് ക്ലാർക്കുമായുള്ള അഭിമുഖത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. അന്തരിച്ച ഷെയ്ഖ ലത്തീഫയുമായുള്ള തന്റെ അനുഭവങ്ങൾ അവർ അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്.
വികസനത്തിലെ പങ്കാളിയും തലമുറകളെ വാർത്തെടുക്കുന്നവരുമായാണ് എമിറാത്തി സ്ത്രീകൾ നിലകൊള്ളുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. രാഷ്ട്രമാതാവ് എന്നറിയപ്പെടുന്ന ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന് ആരോഗ്യവും സന്തോഷവും നന്മയും നിറഞ്ഞ ഒരു വർഷം ആശംസിക്കുകയും ചെയ്തു.

UAE signs judicial agreements at UN Crime Congress in Abu Dhabi
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
