എമിറാത്തി സ്ത്രീകളുടെ നേട്ടങ്ങളും പ്രചോദനാത്മകമായ കാഴ്ചപ്പാടുകളും യു എ ഇ യുടെ കൂട്ടായ കരുത്തിന്റെയും പുരോഗതിയുടെയും ഉറവിടമായി എന്നെന്നും നിലനിൽക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
എമിറാത്തി സ്ത്രീകളുടെ നേട്ടങ്ങളും പ്രചോദനാത്മകമായ കാഴ്ചപ്പാടുകളും യു എ ഇ യുടെ കൂട്ടായ കരുത്തിന്റെയും പുരോഗതിയുടെയും ഉറവിടമായി എന്നെന്നും നിലനിൽക്കുമെന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ .രാജ്യത്തിൻറെ തുടർച്ചയായ വികസനത്തിന് എമിറാത്തി സ്ത്രീകൾ നൽകുന്ന മികച്ച സംഭാവനകളോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി ഇത്തവണ 'എമിറാത്തി വനിതാ ദിനം' ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളോടെ ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ അഭിമാനവും അചഞ്ചലമായ കരുത്തും പ്രതിനിധീകരിക്കുന്ന എല്ലാ എമിറാത്തി സ്ത്രീകളുടെയും മൂല്യങ്ങളും നേട്ടങ്ങളും ആഘോഷിക്കാൻ രാജ്യം ഒന്നിച്ചുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
