മുൻകരുതൽ നടപടികൾ പാലിച്ചു പുതിയ സാധാരണ ജീവിതത്തിലേക്ക് കടക്കാനാണ് സുപ്രീം കമ്മിറ്റി നിർദ്ദേശം നല്കിയിരിക്കുന്നത്
കര അതിർത്തി തുറന്നതോടെ ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഹൃദ്യമായ സ്വാഗതം നൽകി അബുദാബി പോലീസ്. പൂച്ചെണ്ടുകളും സമ്മാനപ്പൊതികളും നൽകിയായിരുന്നു സ്വീകരണം. കോവിഡ് വ്യാപനത്തെ തുടർന്ന് 2019 അവസാനമാണ് ഒമാൻ അതിർത്തി അടച്ചത്. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് അതിർത്തി തുറക്കാൻ തീരുമാനിച്ചത്. മുൻകരുതൽ നടപടികൾ പാലിച്ചു പുതിയ സാധാരണ ജീവിതത്തിലേക്ക് കടക്കാനാണ് സുപ്രീം കമ്മിറ്റി നിർദ്ദേശം നല്കിയിരിക്കുന്നത്.
വാക്സിനെടുത്ത കോവിഡ് നെഗറ്റീവ് പരിശോധന ഫലം ൈകവശമുള്ളവർക്കാണ് പ്രവേശനം. യാത്രാവിലക്കുകൾ നീക്കി ഇളവുകൾ അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച യാത്രക്കാർ അതിർത്തിയിലെ സ്വീകരണത്തിന് നന്ദി അറിയിച്ചു.


എഡ്ജ് ഓഫ് ലൈഫ് കാമ്പയിൻ വഴി 2.8 ബില്യൺ ദിർഹത്തിലധികം സമാഹരിച്ചു
തിങ്കളാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന തകർത്തത് ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും
ഈദ് ആദ്യ മൂന്ന് ദിവസങ്ങളിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് RTA
ഡ്രോൺ ഇടിച്ചതിനെ തുടർന്ന് ഉം അൽ ഖുവൈനിലെ ഒരു കെട്ടിടത്തിന് തീപിടിച്ചു
