സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും യു എ ഇ പ്രഖ്യാപിച്ചു
കുവൈറ്റിന്റെ ദേശീയ സുരക്ഷ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതികളെ അപലപിച്ച് യു എ ഇ വിദേശകാര്യ മന്ത്രാലയം. സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ്ണ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും യു എ ഇ പ്രഖ്യാപിച്ചു . കുവൈറ്റിനെതിരായ ഗൂഢാലോചനകൾ പരാജയപ്പെടുത്തുന്നതിൽ കുവൈറ്റ് സുരക്ഷാ അധികാരികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു.
രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം ഭീകരതയെയും തീവ്രവാദത്തെയും യുഎഇ പൂർണ്ണമായും നിരാകരിക്കുന്നതായും അദ്ദേഹം പറഞ്ഞു . അത്തരത്തിലുള്ള ഭീഷണികളെ നേരിടാൻ പ്രാദേശിക, അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈത്തിന്റെ സുരക്ഷ യുഎഇയുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ സ്വീകരിക്കുന്ന ഏതൊരു നടപടിയെയും യുഎഇ പിന്തുണയ്ക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരം
UAE carriers extend flight cancellations to Saudi Arabia amid regional disruption
ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം
