![](https://mmo.aiircdn.com/265/5fb63aa5cfb65.jpg)
രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കാന്‍ പൂണെ സിറം ഇന്സ്റ്റിറ്റിയുട്ടില്നിന്ന് വാക്സിനുകളുമായി ശീതീകരിച്ച ട്രക്കുകളില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലാണ് ആദ്യ ദിനം വാക്സിന് എത്തുക.
കേരളത്തിൽ ബുധനാഴ്ച വാക്സിൻ എത്തുമെന്ന് സൂചന. ആദ്യഘട്ടത്തില്‍ 4.35 ലക്ഷം ഡോസ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. ഇതില്‍ 1100 ഡോസ് വാക്സില്‍ മാഹിക്ക് നല്‍കണം. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 3,59,549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വാക്സിന് കേരളത്തില്‍ എത്തുമെങ്കിലും അത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്ര, ഇഎസ്ഐ തുടങ്ങിയ ആശുപത്രികളിലേക്കാണ്.
രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കാന്‍ പൂണെ സിറം ഇന്സ്റ്റിറ്റിയുട്ടില്നിന്ന് വാക്സിനുകളുമായി ശീതീകരിച്ച ട്രക്കുകളില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലാണ് ആദ്യ ദിനം വാക്സിന് എത്തുക.
കോവിഷീല്‍ഡ് വാക്സിന്റെ ലോഡുകളാണ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പുറപ്പെട്ടത്.
ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിന് കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക.
കേരളത്തില്‍ വാക്സിന് വിതരണത്തിന് വന്‍ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.