ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കുന്ന കാലവർഷ സീസണിലും കേരളത്തിൽ നല്ല മഴ ലഭിച്ചു. 222.79 സെമീ മഴയാണ് ഈ കാലയളവിൽ ലഭിച്ചത്. 204.92 സെമീ ആയിരുന്നു
സംസ്ഥാനത്ത് ഇക്കഴിഞ്ഞ മാസം ലഭിച്ചത് റെക്കോർഡ് മഴ. 60.17 സെമീ മഴയാണ് സംസ്ഥാനത്തു സെപ്തംബറിൽ പെയ്തത്. 1878 സെപ്റ്റംബറിൽ പെയ്ത 58.61 സെമീ മഴയുടെ റെക്കോർഡാണ് ഈ വർഷം മറികടന്നത്.
ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കുന്ന കാലവർഷ സീസണിലും കേരളത്തിൽ നല്ല മഴ ലഭിച്ചു. 222.79 സെമീ മഴയാണ് ഈ കാലയളവിൽ ലഭിച്ചത്. 204.92 സെമീ ആയിരുന്നു ഈ സമയം ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ. ഇതോടെ ഈ വർഷം ലഭിച്ചത് 9% അധികമഴ.
ശരാശരിയേക്കാൾ കൂടുതൽ മഴ സംസ്ഥാനത്ത് ലഭിക്കുന്നത് ഇത് തുടർച്ചയായ മൂന്നാം വർഷമാണ്. കാസർകോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 360.56 സെമീ. കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്തും, 115.37 സെമീ. വയനാട്, മലപ്പുറം, തൃശൂർ, ഇടുക്കി ജില്ലകളൊഴികെ ബാക്കി പത്തിടത്തും ശരാശരിയേക്കാൾ അധികം മഴ കിട്ടി.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
