![](https://mmo.aiircdn.com/265/5f875e0641696.jpg)
ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കൊവിഡ് റിപ്പോർട്ട് ഉണ്ടാകും.
കൊവിഡ് കണക്കെടുപ്പ് കേരളം നിർത്തിയെന്ന കേന്ദ്രവിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. കണക്കുകൾ കൃത്യമായി കേന്ദ്രത്തിന് കൈമാറുന്നുണ്ട്. പുറമേ പ്രസിദ്ധീകരിക്കുന്നില്ലെന്ന് മാത്രമാണുള്ളതെന്നും വീണ ജോർജ് പറഞ്ഞു. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു. ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കൊവിഡ് റിപ്പോർട്ട് ഉണ്ടാകും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു.