ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 എന്ന കാമ്പെയ്നിന്റെ ഭാഗമായാണ് സഹായം
ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി 100 ടൺ ഭക്ഷണവും കുഞ്ഞുങ്ങൾക്കുള്ള ഫോർമുലയും വഹിച്ചുകൊണ്ടുളള യുഎഇ വിമാനം ഈജിപ്തിലെ അൽ അരിഷിലേക്ക് പുറപ്പെട്ടു .
ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 എന്ന കാമ്പെയ്നിന്റെ ഭാഗമായാണ് സഹായം. സൗദ് ബിൻ റാഷിദ് അൽ മുഅല്ല ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ശേഖരിച്ച സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടത്.
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നിർദേശാനുസൃതമാണ് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനൊപ്പം ഗാസ മുനമ്പിനുള്ളിൽ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ പരിഗമിക്കുന്നത്.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
