ചാരിറ്റികൾക്ക് വേണ്ടി അനധികൃതമായി വെബ്സൈറ്റുകൾ ഉണ്ടാക്കുകയോ നിയന്ത്രിക്കുകയോ ചെയ്താൽ 500,000 ദിർഹം പിഴ

ലൈസൻസില്ലാതെ ധനസമാഹരണം പ്രോത്സാഹിപ്പിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്നു അബുദാബി പോലീസ്

ചാരിറ്റികൾക്ക് വേണ്ടി അനധികൃതമായി വെബ്സൈറ്റുകൾ ഉണ്ടാക്കുകയോ നിയന്ത്രിക്കുകയോ ചെയ്താൽ അബുദാബിയിൽ അഞ്ച് ലക്ഷം ദിർഹം പിഴ ഈടാക്കും. ലൈസൻസില്ലാതെ ധനസമാഹരണം പ്രോത്സാഹിപ്പിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്നു അബുദാബി പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ ആരാധനാലയങ്ങളും ആശുപത്രികളും നിർമ്മിക്കുന്നതിന് സംഭാവന തേടിക്കൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. അതേസമയം ഔദ്യോഗിക ചാരിറ്റികളിലൂടെ അർഹതപ്പെട്ടവരെ സഹായിക്കാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. 

More from UAE