![](https://mmo.aiircdn.com/265/5fe1bb496d36f.jpg)
24 മണിക്കൂറിനിടെ 14,392 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ രണ്ടു കോടിയിലധികം പേര്‍ക്ക് കുത്തിവെയ്പ് എടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും 18000ലധികം കോവിഡ് കേസുകള്‍. ഇന്നലെ 18,711 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്.
ഇന്നലെ മാത്രം 100 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,57,756 ആയി ഉയര്‍ന്നു.നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,84,523 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 14,392 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ രണ്ടു കോടിയിലധികം പേര്‍ക്ക് കുത്തിവെയ്പ് എടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.