![](https://mmo.aiircdn.com/265/5f6b048a512d8.jpg)
കേരളത്തിൽനിന്നു ദമ്മാജിലൂടെ ഇറാഖിലെ വിവിധ ദേശങ്ങളിലേക്കും അവിടെനിന്ന് സിറിയയിലൂടെ സഞ്ചരിച്ച് ഒടുവിൽ അവരെവിടെയാണ് എത്തിച്ചേരുന്നത്? ഏതു സ്വർഗ്ഗമാണ് അവരെ കാത്തിരിക്കുന്നത്?
ബുക്ക് റിവ്യൂ
ദാഇശ് - ശംസുദ്ദീൻ മുബാറക്
കേരളത്തിൽ നിന്നു ദാഇശി ൽ (ഐ എസ്) ചേരാൻ പോയ മുഹമ്മദ് റഫീക്കെന്നും അഷ്കറെന്നും പേരായ രണ്ടു യുവാക്കളുടെ കഥ. അവർ കണ്ട ഭീകര കാഴ്ചകളും അവർക്കുണ്ടാകുന്ന ദുരനുഭവങ്ങളും പിന്നീടുണ്ടാകുന്ന തിരിച്ചറിവുകളുമാണ് നോവലിന്റെ ഇതിവൃത്തം. കേരളത്തിൽനിന്നു ദമ്മാജിലൂടെ ഇറാഖിലെ വിവിധ ദേശങ്ങളിലേക്കും അവിടെനിന്ന് സിറിയയിലൂടെ സഞ്ചരിച്ച് ഒടുവിൽ അവരെവിടെയാണ് എത്തിച്ചേരുന്നത്?
ഏതു സ്വർഗ്ഗമാണ് അവരെ കാത്തിരിക്കുന്നത്?
എന്താണ് അവർ നേടുന്നത്?
റഫീക്കിന്റെ പ്രണയിനി ജന്നയ്ക്ക് എന്തു സംഭവിക്കുന്നു?