രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ ബെഞ്ച് വിധിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ ബെഞ്ച് വിധിച്ചു. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച് ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല.
ഡല്‍ഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും പടക്കത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്. സമാനമായ വായുമലിനീകരണ തോത് ഉള്ള മറ്റു നഗരങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ മാസം 30 വരെയാണ് പടക്ക നിരോധനം.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
