ദുബായ് മീഡിയ നരേറ്റീവ് കമ്മിറ്റിയുടെ അധ്യക്ഷ ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മോന ഗാനം അൽ മറി
ദുബായിൽ വ്യാജ വാർത്തകൾക്ക് തടയിടാൻ പുതിയ സമിതി രൂപീകരിക്കുന്നു. സുതാര്യവുമായ ആശയവിനിമയത്തിലൂടെ ശരിയായ വിവരങ്ങളും വാർത്തകളും മാത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണു സമിതി. ദുബായ് മീഡിയ കൗൺസിൽ ചെയർമാനും ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ദുബായ് മീഡിയ നരേറ്റീവ് കമ്മിറ്റിയുടെ അധ്യക്ഷ ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മോന ഗാനം അൽ മറിയാണ്. ദുബായ് എമിറേറ്റിനെയും പൊതു-സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളെയും കുറിച്ചുള്ള മാധ്യമ വിവരണങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ മീഡിയ നരേറ്റീവ് കമ്മിറ്റി തീരുമാനിക്കും. മാത്രമല്ല ദുബായിയുടെ മാധ്യമ വിവരണത്തിനുള്ള നയങ്ങൾ, പദ്ധതികൾ, മുൻഗണനകൾ എന്നിവ ഈ സമിതിയാണ് നിർദ്ദേശിക്കുക. മാത്രമല്ല സമിതി പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും. ദുബായിയുടെ വികസന യാത്രയിൽ മാധ്യമ ആഖ്യാനം നിർണായക ഘടകമായി മാറിയിട്ടുണ്ടെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
