വാദി അൽ സഫ 4, അൽ ബർഷ, ഉം അൽ ഷെയ്ഫ്, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അൽ സുഫൂഹ് എന്നിവിടങ്ങളിലെ പത്തിലധികം സ്കൂളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ആർ.ടി.എ അറിയിച്ചു
ദുബായിലെ ആറ് സ്കൂൾ മേഖലകളിൽ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ . വാഹനങ്ങൾ പോകുന്ന വഴികൾ മെച്ചപ്പെടുത്തുന്നതും പാർക്കിംഗ് സൗകര്യം വിപുലീകരിക്കുന്നതും നവീകരണത്തിൽ ഉൾപ്പെടുന്നു.
വാദി അൽ സഫ 4, അൽ ബർഷ, ഉം അൽ ഷെയ്ഫ്, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അൽ സുഫൂഹ് എന്നിവിടങ്ങളിലെ പത്തിലധികം സ്കൂളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ആർ.ടി.എ അറിയിച്ചു.
ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി എന്നിവ വഴി അൽ ഖുദ്ര റോഡിനെയും ഹെസ്സ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു; ഇത് ജെംസ് മെട്രോപോൾ സ്കൂൾ - മോട്ടോർ സിറ്റി'യിലേക്കുള്ള ഗതാഗതം സുഗമമാക്കും. ഉം അൽ ഷെയ്ഫിലെ ഹൊറൈസൺ ഇന്റർനാഷണൽ സ്കൂളി'നായി അധിക പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയതിലൂടെ അവിടുത്തെ പാർക്കിംഗ് ശേഷി 100 ശതമാനം വർദ്ധിപ്പിച്ചു.അൽ ബർഷ സൗത്ത് സ്കൂൾ കോംപ്ലക്സിനോട് ചേർന്നുള്ള സർവീസ് റോഡിലെ മെച്ചപ്പെടുത്തലുകളും, അൽ സുഫൂഹിലെ ദി ഇന്റർനാഷണൽ സ്കൂൾ ഓഫ് ഷൂയിഫാത്ത് ദുബായ്ക്ക് ചുറ്റുമുള്ള റോഡ് നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി.
ദൈനംദിന ഗതാഗതത്തിനുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിനും, തിരക്ക് കുറവായ വേനൽക്കാല അവധിക്കാലം പ്രയോജനപ്പെടുത്തുന്നതിനുമായാണ് ഈ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ആർ ടി എ വ്യക്തമാക്കി.

നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
