ഫലസ്തീനിൽ ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം കൈമാറാൻ ഇസ്രായേൽ പദ്ധതി; അപലപിച്ച് യുഎഇ

വിശുദ്ധ സ്ഥലത്തെ ചരിത്രപരവും നിയമപരവുമായ സ്ഥിതിയുടെ ഗുരുതരമായ ലംഘനമാണ് ഈ നീക്കമെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഫലസ്തീൻ  അധികൃതരിൽ നിന്ന് ഒരു ജൂത മത കൗൺസിലിന്   ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയുടെ നിയന്ത്രണം കൈമാറാനുള്ള ഇസ്രായേലിന്റെ പദ്ധതിയെ യുഎഇ ശക്തമായി അപലപിച്ചു.

വിശുദ്ധ സ്ഥലത്തെ ചരിത്രപരവും നിയമപരവുമായ സ്ഥിതിയുടെ ഗുരുതരമായ ലംഘനമാണ് ഈ നീക്കമെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 
അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ സംഘർഷം വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ഏകപക്ഷീയവും പ്രകോപനപരവുമായ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിലും അവയുടെ ചരിത്രപരമായ പ്രാധാന്യം സംരക്ഷിക്കുന്നതിലും ആഗോള സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും 
യു എ ഇ  ആവശ്യപ്പെട്ടു.
 
More from UAE