
യുഎഇയിൽ നിന്ന് ഈജിപ്ത് വഴി ഗാസയിലെ നമ്മുടെ ജനങ്ങളിലേക്ക് എന്ന പേരിൽ കെയ്റോയിലാണ് പരിപാടി
ഗാസയിലെ ഫലസ്തീൻ ജനതയ്ക്കായി എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ മാനുഷിക സഹായം തുടരുന്നു. ഇത്തവണ യുഎഇയിൽ നിന്ന് ഈജിപ്ത് വഴി ഗാസയിലെ നമ്മുടെ ജനങ്ങളിലേക്ക് എന്ന പേരിൽ കെയ്റോയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈജിപ്തിൽ നിന്ന് മാത്രമല്ല അറബ് ലോകത്ത് നിന്നുമുള്ള മാധ്യമ പ്രൊഫഷണലുകളെയും കലാകാരന്മാരെയും ഒരുമിച്ചു ചേർത്തുള്ള മാനുഷിക സഹായ സംരംഭമാണ് നടന്നത്. ദുർബ്ബല വിഭാഗങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രീകരിച്ച് ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
യുഎഇ-ഈജിപ്ത് സഹകരണം എടുത്തുകാണിച്ചുകൊണ്ട്, ആവശ്യമുള്ള സമയത്ത് പലസ്തീൻ ജനതയെ പിന്തുണയ്ക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ചൂണ്ടികാണിക്കുന്ന പരിപാടിയായിരുന്നു കെയ്റോയിൽ സംഘടിപ്പിച്ചത്.
\