
ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു സംസ്ഥാനം. ചെറുതോണി ഡാം അടക്കം തുറന്നതും അതിതീവ്രമഴയുണ്ടാകമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ്.
സംസ്ഥാനത്ത് മഴ ഭീതി അകലുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഒടുവിലത്തെ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്. നാളെ 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചു. ഈ മാസം 26ന് തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു സംസ്ഥാനം. ചെറുതോണി ഡാം അടക്കം തുറന്നതും അതിതീവ്രമഴയുണ്ടാകമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ് സംസ്ഥാനത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ്. 11 ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റം വന്നു.