യുഎഇയുടെ സാംസ്കാരിക പൈതൃകം, ദേശീയ സ്വത്വം, സാമൂഹിക മൂല്യങ്ങൾ എന്നിവയെ മാനിക്കാത്ത തരത്തിൽ ഇവർ തത്സമയ സോഷ്യൽ മീഡിയ സംപ്രേഷണം നടത്തിയിരുന്നു
മാധ്യമ ചട്ടങ്ങളും ഉള്ളടക്ക മാനദണ്ഡങ്ങളും ലംഘിച്ച കുറ്റത്തിന് രണ്ട് പേർക്കെതിരെ യുഎഇ നാഷണൽ മീഡിയ അതോറിറ്റി നിയമനടപടി സ്വീകരിച്ചു. ഒരാളുടെ പ്രസിദ്ധീകരണ അനുമതി മൂന്ന് മാസത്തേക്ക് റദ്ദാക്കി.
യുഎഇയുടെ സാംസ്കാരിക പൈതൃകം, ദേശീയ സ്വത്വം, സാമൂഹിക മൂല്യങ്ങൾ എന്നിവയെ മാനിക്കാത്ത തരത്തിൽ ഇവർ തത്സമയ സോഷ്യൽ മീഡിയ സംപ്രേഷണം നടത്തിയിരുന്നു . ഇതാണ് നിയമ ലംഘനത്തിന് കാരണമെന്ന് അതോറിറ്റി അറിയിച്ചു.
സാമൂഹിക മൂല്യങ്ങളെ ഹനിക്കുന്നതോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
