റാഷിദ് റോവറിനെ ഇസ്പെയ്സ് അടുത്ത വര്ഷം ചന്ദ്രനിലേക്ക് അയക്കുമെന്നാണ് വിവരം
മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും ജാപ്പനീസ് സ്വകാര്യ ചാന്ദ്ര റോബോട്ടിക് പര്യവേക്ഷണ ക്യാമ്പനിയുമായ ഇസ്പെയ്സും തമ്മിൽ കരാർ ഒപ്പിട്ടു. റാഷിദ് റോവറിനെ ഇസ്പെയ്സ് അടുത്ത വര്ഷം ചന്ദ്രനിലേക്ക് അയക്കുമെന്നാണ് വിവരം. ചന്ദ്രനിൽ ഉടനീളം ചന്ദ്ര പൊടികളും പാറകളും തമ്മിൽ ഉള്ള വ്യത്യാസത്തെക്കുറിച്ചു മനസിലാക്കുക എന്നതാണ് ലക്ഷ്യം. ഇത് സംബന്ധിച്ചു മുഹമ്മ്ദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും ഇസ്പെയ്സും ഇന്ന് വാർത്ത സമ്മേളനം നടത്തിയിരുന്നു. മനുഷ്യരാശിയുടെ ഭാവിയെ മാറ്റിമറിക്കുന്ന ശാസ്ത്രീയ നേട്ടങ്ങൾക്ക് സംഭാവന നൽകുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുക, രാജ്യത്തിൻറെ പതാക ഇപ്പോഴും ഉയരത്തിൽ നിലനിർത്തുക, എന്നിവയാണ് ചന്ദ്ര മിഷൻ പോലെയുള്ള പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് എംബിആർഎസ്സി ഡയറക്ടർ ജനറൽ യൂസഫ് ഹമദ് അൽ ശൈബാനി പറഞ്ഞു.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
