സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ജോലി ഉണ്ടായിരിക്കും. ആഴ്ചയിൽ നാലര ദിവസം മാത്രമായിരിക്കും പ്രവർത്തി ദിനങ്ങൾ.
യു എ ഇ യിൽ 2022 ജനുവരി ഒന്ന് മുതൽ വാരാന്ത്യ അവധികൾ ശനിയും ഞായറും ആയിരിക്കുമെന്ന് യുഎ ഇ ഗവൺമെന്റിന്റെ സുപ്രധാന പ്രഖ്യാപനം. സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ജോലി ഉണ്ടായിരിക്കും. ആഴ്ചയിൽ നാലര ദിവസം മാത്രമായിരിക്കും പ്രവർത്തി ദിനങ്ങൾ.
അതായത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച ഉച്ച വരെയാണ് പ്രവർത്തി ദിനങ്ങൾ. നിലവിൽ രാജ്യത്ത് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് പ്രവർത്തി ദിനങ്ങൾ . അതെ സമയം പുതിയ നിയമം അനുസരിച്ചു സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാനും സാധിക്കും.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കുള്ള പ്രാർത്ഥന ഉച്ചയ്ക്ക് 1.15 ന് ശേഷമായിരിക്കും . സ്വകാര്യമേഖലയിലെ പ്രവർത്തിദിനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. 2022 ജനുവരി ഒന്ന് മുതൽ യു എ ഇ ഗവണ്മെന്റ് പുതുക്കിയ നിയമം പ്രാബല്യത്തിലാക്കും.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
