![](https://mm.aiircdn.com/526/5d3ecc91ab093.jpg)
2.4 മീറ്റർ വരെ തിരമാലകൾ ഉയരും
യു എ ഇ യിൽ അസ്ഥിരമായ കാലാവസ്ഥ തുടരും. ഇന്ന് വൈകീട്ട് 5.00 മുതൽ നാളെ വൈകീട്ട് 5.00 വരെ ശക്തമായ കാറ്റ് വീശുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. 2.4 മീറ്റർ വരെ തിരമാലകൾ ഉയരും.