യു എ ഇയിൽ ഉന്നത വിജയം നേടുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും പത്ത് ​വർഷത്തെ ഗോൾഡൻ വിസ

WAM

ഫൈനൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്കാണ് ഗോൾഡൻ വിസ നൽകുക. 

മികച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും  അവരുടെ കുടുംബങ്ങൾക്കും പത്തുവർഷത്തെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് യുഎഇ സർക്കാരിന്റെ പ്രഖ്യാപനം.ഫൈനൽ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്കാണ് ഗോൾഡൻ വിസ നൽകുക. മലയാളികളടക്കം നിരവധി പേർക്ക്​ തീരുമാനം ഉപകാരപ്പെടും. 
 വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. മികച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതോടൊപ്പം കഴിവുള്ള ആളുകളെ ആകര്ഷിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട  അന്തരീക്ഷം സൃഷ്ടിക്കാനുള്ള യുഎഇ സർക്കാരിന്റെ പദ്ധതികളോടനുബന്ധിച്ചാണ് നീക്കം. യു എ ഇ യുടെ വികസന പ്രക്രിയയിൽ പങ്കാളികളാകാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും രാജ്യം ഇതിലൂടെ  ലക്ഷ്യം വയ്ക്കുന്നു .
സ്വകാര്യ സർക്കാർ സ്കൂളുകളിലെ മികച്ച വിദ്യാർത്ഥികൾക്കും ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്. എമിറേറ്റ്​സ്​ സ്​കൂൾ എസ്​റ്റാബ്ലിഷ്​മെൻറ്​ വഴിയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്.പൊതു  സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ശരാശരി 95 ശതമാനം മാർക്ക്  നേടിയ വിദ്യാർത്ഥികൾ,  നിർദ്ദിഷ്ട ശാസ്ത്രവിഷയങ്ങളിൽ തത്തുല്യമായ മാർക്കുള്ള യുഎഇയ്ക്കുള്ളിലോ പുറത്തോ ഉള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവർക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. നേരത്തെ, ഷാർജ അൽഖാസിമിയ സർവകലാശാലയിൽ നിന്ന്​ ഒന്നാം റാ​േങ്കാടെ ബിരുദം പൂർത്തിയാക്കിയ മലയാളി വിദ്യാർഥിനി തസ്​നീം അസ്​ലമിന്​ ഗോൾഡൻ വിസ നൽകി യു എ ഇ  ആദരിച്ചിരുന്നു.
 

More from UAE

  • ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരം

    ദുബായിൽ നിലവിൽ 2.1 ട്രില്യൺ ദിർഹം മൂല്യമുള്ള പദ്ധതികൾ നടപ്പിലാക്കിവരികയാണെന്നും വരും ഘട്ടത്തിൽ കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണെന്നും  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

  • UAE carriers extend flight cancellations to Saudi Arabia amid regional disruption

    Etihad Airways and flydubai have cancelled more flights between the UAE and several cities in Saudi Arabia following the airport attack on King Khalid International Airport in Riyadh on Saturday.

  • ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം

    സ്ഥലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും നഗരത്തിലെ വിവിധ പ്രദേശങ്ങളുടെ ദൃശ്യപരമായ സവിശേഷതകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ദുബായ് ഒരു പുതിയ ദൃശ്യ-അടയാള ശൈലിയും (visual identity) മെച്ചപ്പെടുത്തിയ വിലാസ സംവിധാനവും നടപ്പിലാക്കുന്നു

  • സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി

    ഭക്ഷ്യോൽപ്പനങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി നിശ്ചയിച്ച് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷകഗുണമുള്ള ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി.