![](https://mmo.aiircdn.com/265/66e9a29b8bd1a.jpg)
ദുബായിലെ പറക്കും ടാക്സികൾക്കായുള്ള എയർ കോറിഡോർ മാപ്പിംഗും നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനവും ആരംഭിച്ചു
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിലെ പറക്കും ടാക്സികൾക്കായുള്ള എയർ കോറിഡോർ മാപ്പിംഗിലും നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനത്തിലും തീരുമാനമാകുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.
ഈ റൂട്ടുകൾ ഫ്ലൈയിംഗ് ടാക്സികളെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായും യുഎഇയിലെ ലാൻഡ് മാർക്കുകളുമായും ബന്ധിപ്പിക്കുമെന്ന് ജിസിഎഎ അറിയിച്ചു.
അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ (ATRC) സ്ഥാപനങ്ങൾ-ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (TII), ASPIRE എന്നിവയുമായി സഹകരിച്ചാണ് ജിസിഎഎ എയർസ്പേസ് നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നതിനുള്ള പദ്ധതിയിൽ പ്രവർത്തിക്കുന്നത്.
പുതിയ എയർ കോറിഡോറുകൾ യാത്രക്കാർക്കും ഗതാഗതത്തിനും മികച്ച സൌകര്യമാകുന്നതിനൊപ്പം റോഡ് നെറ്റ്വർക്കുകളിലെ ഭാരം കുറയ്ക്കുകയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.