റമദാൻ കാമ്പെയ്‌നിൻ്റെ ഭാഗമായി കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നത്.
2025 ലെ റമദാൻ കാമ്പെയ്‌നിൻ്റെ ഭാഗമായി കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനായി ഇൻ്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ യുഎഇയിൽ ഉടനീളം 5,000 ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നു.
സാമൂഹിക ഉത്തരവാദിത്വത്തോടും ഐക്യദാർഢ്യത്തോടുമുള്ള പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് സംഘടന സെക്രട്ടറി ജനറൽ ഡോ.ഖാലിദ് അൽ ഖാജ പറഞ്ഞു.
സഹായം ആവശ്യമുള്ളവരിലേക്ക് എത്രയും വേഗം എത്തിച്ചേരുമെന്ന് ഉറപ്പാക്കാൻ ടീമുകൾ രാപ്പകൽ പ്രവർത്തിക്കുകയാണ്.
റമദാൻറെ ഭാഗമായി ഇൻ്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷണ പൊതികളും നൽകുന്നത്.