![](https://mm.aiircdn.com/526/5ca5fdb878208.jpg)
പുരസ്കാരം ഇന്ത്യ - യു.എ.ഇ ബന്ധം ശക്തമാക്കുന്നതിന് മോദി നൽകിയ സംഭാവനകൾ മാനിച്ച്
മികച്ച സേവനം ചെയുന്ന രാഷ്ട്രതലവന്മാര്ക്ക് യു എ ഇ പ്രസിഡന്റ് നല്കുന്ന പരമോന്നത പരമോന്നത ബഹുമതിയായ സായിദ് പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഇന്ത്യ - യു.എ.ഇ ബന്ധം ശക്തമാക്കുന്നതിന് മോദി നൽകിയ സംഭാവനകൾ മാനിച്ചാണ് ബഹുമതി. യു.എ.ഇ ഉപസർവ സൈന്യാധിപനും അബുദബി കിരീടവകാശിയുമായ ഹിസ്ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ യുഎഇ സന്ദര്‍ശിച്ചിരുന്നു. ഒടുവിലത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവെച്ചു. രണ്ട് വര്‍ഷം മുന്‍പ് അബുദാബി കിരീടാവകാശി ഹിസ്ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിരുന്നു.