ഇരുപക്ഷവും 175 തടവുകാരെ വീതം വിട്ടയച്ചതായും യു എ ഇ വിദേശകാര്യ മന്ത്രാലയം
റഷ്യ ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റത്തിന് യു എ ഇ മധ്യസ്ഥത വഹിച്ചതായും ഇരുപക്ഷവും 175 തടവുകാരെ വീതം വിട്ടയച്ചതായും യു എ ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യൻ പ്രതിരോധ മന്ത്രാലയവും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും തടവുകാരുടെ കൈമാറ്റം സ്ഥിരീകരിച്ചു . റഷ്യൻ തടവിൽ കഴിയുന്ന 175 ഉക്രെയ്ൻ സൈനികരെയും ഏഴ് സാധാരണക്കാരെയും ഉക്രെയ്ൻ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നതായി സെലെൻസ്കി പറഞ്ഞു. കിഴക്ക് മുതൽ തെക്ക് വരെ ഉക്രേനിയൻ സൈനികർ രാജ്യത്തെ പ്രതിരോധിച്ചിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും 2022 മുതൽ റഷ്യയിൽ തടവിലാണെന്നും അദ്ദേഹം പറഞ്ഞു.
175 സൈനികരെയും കുർസ്ക് മേഖലയിൽ നിന്നുള്ള ഏഴ് സാധാരണക്കാരെയും തിരിച്ചെടുത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
