2030-ഓടെ ദുബായിലെ ആകെ ഗതാഗത യാത്രകളിൽ 25 ശതമാനവും സ്വയം-നിയന്ത്രിത സംവിധാനങ്ങൾ വഴിയാക്കുക എന്നതാണ് ലക്ഷ്യം
ദുബായ് സ്വയം-നിയന്ത്രിത ഗതാഗത സംവിധാനങ്ങളിലേക്കുള്ള ചുവടുവയ്പ്പ് വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി, റോബോടാക്സി പദ്ധതി പ്രവർത്തനം തുടങ്ങിയതുമുതൽ 4 മില്യൺ കിലോമീറ്ററിലധികം ദൂരം പിന്നിടുകയും 7,613 യാത്രാ സർവീസുകൾ പൂർത്തിയാക്കുകയും ചെയ്തു.
ഈ സേവനത്തിൽ 144 വാഹനങ്ങളുണ്ട് . നിലവിൽ 48 വാഹനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഓരോ വാഹനവും ദിവസവും ശരാശരി 50 ട്രിപ്പുകൾ പൂർത്തിയാക്കുന്നു. ഉപഭോക്തൃ സംതൃപ്തി 97 ശതമാനം എന്ന മികച്ച നിലവാരത്തിലെത്തി. ഡ്രൈവറില്ലാ ഗതാഗത സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വർധിച്ചുവരുന്ന വിശ്വാസത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
2030-ഓടെ ദുബായിലെ ആകെ ഗതാഗത യാത്രകളിൽ 25 ശതമാനവും സ്വയം-നിയന്ത്രിത സംവിധാനങ്ങൾ വഴിയാക്കുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യം കൈവരിക്കാൻ ഈ നേട്ടം സഹായിക്കുമെന്ന് കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒയും ഓട്ടോണമസ് ട്രാൻസ്പോർട്ട് ആൻഡ് ഏരിയൽ ടാക്സി കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്റോസ്യൻ പറഞ്ഞു.

ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരം
UAE carriers extend flight cancellations to Saudi Arabia amid regional disruption
ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം
