ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്
ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ലിസ് ട്രസ് . 81326 വോട്ടുകൾ നേടിയാണ് ലിസ് ട്രേസ് ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകിനെ പരാജയപ്പെടുത്തിയതോടെ കൺസേർവീറ്റിവ് പാർട്ടി ലിസ് ട്രേസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു . കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.2025 വരെയാണ് ലിസ് ട്രെസ് പ്രധാനമന്ത്രിയായി തുടരുക.
ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്. മാർഗരറ്റ് താച്ചർക്കും തെരേസ മെയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന വനിതാ പ്രധാനമന്ത്രിയാണ്ലിസ് ട്രസ് . ഋഷി സുനകിനു 60 399 വോട്ടുകളാണ് ലഭിച്ചത്.20927 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിസിന്റെ ജയം. 2014ൽ പരിസ്ഥിതിവകുപ്പ് സെക്രെട്ടറിയും 2021ൽ വിദേശകാര്യ സെക്രട്ടറിയും ആയിരുന്നു ലിസ് .


എംബിആർ എൻഡോവ്മെന്റ് ഡിസ്ട്രിക്റ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അനാച്ഛാദനം ചെയ്തു
ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ
അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
