പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയല്ല കോടതി ചെയ്തതെന്ന്, ഇന്നു മറ്റൊരു കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബലാത്സംഗ കേസ് പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചെന്ന വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് സുപ്രീം കോടതി. കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.
ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര് പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു.
പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയല്ല കോടതി ചെയ്തതെന്ന്, ഇന്നു മറ്റൊരു കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന് ആരായുകയാണ് ചെയ്തത്.അതു തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.- ചീഫ് ജസ്റ്റിസ് പറഞ്ഞു.

ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
