സാമൂഹിക ഏകീകരണം പ്രോത്സാഹിപ്പിക്കുക; മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെൻ്റ് യൂണിയൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാർ

WAM

മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ  നിക്ഷേപ പദ്ധതികളെയും ദുബായിലെ താഴ്ന്ന വരുമാനക്കാർക്കുള്ള ഭവന പരിഹാരങ്ങൾ ഉൾപ്പെടെയുള്ള മാനുഷിക സാമൂഹിക പരിപാലന പരിപാടികളെ പിന്തുണയ്ക്കുക എന്നതാണ്  ഈ  സംരംഭത്തിന്റെ ലക്‌ഷ്യം

ദുബായിൽ സാമൂഹിക ഏകീകരണം പ്രോത്സാഹിപ്പിക്കുക , താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകളെ പിന്തുണയ്ക്കുക  തുടങ്ങിയ ലക്ഷ്യങ്ങളുടെ  തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെൻ്റ് യൂണിയൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി കരാറിൽ ഒപ്പു വച്ചു.

മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ  നിക്ഷേപ പദ്ധതികളെയും ദുബായിലെ താഴ്ന്ന വരുമാനക്കാർക്കുള്ള ഭവന പരിഹാരങ്ങൾ ഉൾപ്പെടെയുള്ള മാനുഷിക സാമൂഹിക പരിപാലന പരിപാടികളെ പിന്തുണയ്ക്കുക എന്നതാണ്  ഈ  സംരംഭത്തിന്റെ ലക്‌ഷ്യം.

സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങളെയും , ഗുണഭോക്താക്കളെയും സഹായിക്കുന്നതിന് 500,000 ദിർഹം വിലമതിക്കുന്ന ഷോപ്പിംഗ് കാർഡുകൾക്ക് പുറമെ ഒരു ദശലക്ഷം ദിർഹം വരെ സാമ്പത്തിക സഹായം നൽകാൻ യൂണിയൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിജ്ഞാബദ്ധമായിരിക്കും.

ഗുണഭോക്താക്കളുടെ ജീവിതത്തിൽ മികച്ച  സ്വാധീനം ചെലുത്താൻ ഈ സംരഭത്തിനു സാധിക്കും.രാജ്യത്തെ വിവിധ മേഖലകളിലുടനീളം സഹകരണത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും ധാർമ്മികത ശക്തിപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ കരാർ എന്ന്  മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റിലെ  ഹൗസിംഗ് അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹസൻ അൽ ഷെഹി പറഞ്ഞു.

 

 

 

More from UAE