പ്രവർത്തനപരമായ അക്കൗണ്ടുകളെയും വിവരങ്ങളെയും ലക്ഷ്യമിടുക, ഫിഷിംഗ് പ്രചാരണങ്ങൾ നടത്തുക, സർക്കാർ സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ ഉപയോക്താക്കളെ ഒരു മാർഗ്ഗമായി ഉപയോഗിക്കുക തുടങ്ങി വിവിധ തലങ്ങളിലായാണ് ആക്രമണ രീതികൾ എന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി
യു എ ഇ യിൽ വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംവിധാനങ്ങളുടെയും സേവനങ്ങളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അത്യാധുനികവും ആസൂത്രിതവുമായ സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ .
പ്രവർത്തനപരമായ അക്കൗണ്ടുകളെയും വിവരങ്ങളെയും ലക്ഷ്യമിടുക, ഫിഷിംഗ് പ്രചാരണങ്ങൾ നടത്തുക, സർക്കാർ സംവിധാനങ്ങളിലേക്ക് കടന്നുകയറാൻ ഉപയോക്താക്കളെ ഒരു മാർഗ്ഗമായി ഉപയോഗിക്കുക തുടങ്ങി വിവിധ തലങ്ങളിലായാണ് ആക്രമണ രീതികൾ എന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി .ദേശീയ വാർത്താ ഏജൻസിയായ വാമിലൂടെയാണ് ഇത് സംബന്ധിച്ച പ്രസ്താവന കൗൺസിൽ പുറത്തു വിട്ടത്.
ആക്രമണവുമായി സൂചനകൾ ലഭിച്ചപ്പോൾ തന്നെ അടിയന്തര നടപടികൾ സ്വീകരിച്ചെന്നും അതിനാൽ സൈബർ ആക്രമണത്തിന്റെ ആഘാതം ലഘൂകരിക്കാൻ സാധിച്ചെന്നും അധികൃതർ അറിയിച്ചു.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
