സ്പെഷ്യൽ ന്യൂസ് അതിജീവനത്തിന്റെ വാക്സിൻ
നല്ല നാളെകൾ മാത്രമാണ് നമുക്ക് മുന്നിൽ ഉള്ളതെന്ന പ്രതീക്ഷകൾ നൽകിയാണ് പുതുവർഷത്തിലെ കഴിഞ്ഞ 18 ദിവസവും കടന്ന് പോയത്. ഒരു വൈറസിന് മുന്നിലും തോറ്റു കൊടുക്കില്ലെന്ന മനുഷ്യന്റെ ഉറച്ച നിലപാടിനെയും ഇച്ഛാശക്തിയുടേയും മൊറ്റൊരുദാഹരണമാണ് നമുക്ക് മുന്നിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ. എത്ര മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആശ്വാസകരമായ അതിജീവനത്തിന്റെ വാക്സിൻ നമുക്ക് മുന്നിൽ യാഥാർഥ്യമായിരിക്കുന്നത്. കൊറോണയെന്ന മഹാമാരിക്ക് മുന്നിൽ ലോകം ഒന്നാകെ പകച്ചു നിന്നെങ്കിലും നമുക്ക് മുന്നിൽ പ്രതിരോധിക്കാനുള്ള മറ്റൊരു വഴി തെളിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്.
വാക്സിനേഷൻ എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി കണ്ടു ഒരു നല്ല നാളെ പടുത്തുയർത്താൻ വേണ്ടി നമുക്ക് ഇന്നിന്റെ കൈകളാകാം.
സ്പെഷ്യൽ ന്യൂസ് അതിജീവനത്തിന്റെ വാക്സിൻ

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
