ഈദ് ; കോവിഡ് വാക്‌സിനേഷൻ സെന്ററുകൾക്ക് അവധി

ജൂലൈ 22 മുതൽ തുറന്നു പ്രവർത്തിക്കും

യു എ ഇ യിൽ ജൂലൈ 19 മുതൽ 21 വരെ എല്ലാ  കോവിഡ് വാക്‌സിനേഷൻ സെന്ററുകൾക്കും അവധിയായിരിക്കും. ജൂലൈ 22 മുതൽ സെന്ററുകൾ തുറന്നു പ്രവർത്തിക്കും. അതെ സമയം ദേര സിറ്റി സെന്റര് , മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ സ്ക്രീനിംഗ് സെന്ററുകൾ ഈദ് അൽ അദ അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. ജുമേറ 1 പോർട്ട് മജ്‌ലിസ് , അൽ നാസർ ക്ലബ് എന്നിവിടങ്ങളിലെ സ്ക്രീനിംഗ് സെന്ററുകൾ ജൂലൈ 22 മുതൽ 24 വരെ അവധിയായിരിക്കും.  

More from UAE

  •  യുഎഇ ഓഗസ്റ്റ് 19-ന്  'ലോക മാനുഷിക ദിനം' ആചരിക്കും

    ലോകമെമ്പാടുമുള്ള സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള  തങ്ങളുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് യുഎഇ ഈ ദിനം ആചരിക്കുന്നത്.

  • യുഎഇയിൽ മിസൈൽ ഭീഷണി; സാഹചര്യം സുരക്ഷിതം

    നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഭീഷണിയില്ലെന്നും ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ  സന്ദേശം (all-clear message) നൽകി. ഏത് ഭീഷണിയെയും നേരിടാനും യുഎഇയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

  • പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ - യുഎസ്

    യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു   യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുഎഇ-യുഎസ് സഹകരണം സംബന്ധിച്ചും, ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

  • എമിറാത്തി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്;ചട്ടം ഭേദഗതി ചെയ്ത് യു എ ഇ

    ദേശീയ സ്കോളർഷിപ്പ് സംവിധാനം ശക്തിപ്പെടുത്തുക,   ഗുണനിലവാരം മെച്ചപ്പെടുത്തുക,  ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി സ്കോളർഷിപ്പുകൾ ക്രമീകരിക്കുക എന്നിവയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്.