സമാനമായ സാഹചര്യങ്ങൾ നേരിടുമ്പോൾ പോലീസിന്റെ അടിയന്തര നമ്പറായ 999-ൽ ഉടൻ ബന്ധപ്പെടണമെന്നും ദുബായ് പോലീസ് ആപ്പിലെ SOS ഫീച്ചർ ഉപയോഗിക്കണമെന്നും ദുബായ് പൊലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു
ഹത്തയിലെ മലനിരകളിൽ കുടുങ്ങിയ ഹൈക്കറെ രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം ദുബായ് പോലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഹൈക്കറുടെ സന്ദേശം ദുബായ് പോലീസിന് ലഭിച്ചത് . ഇതേ തുടർന്ന് പോലീസ് പട്രോളിംഗ്, പാരാമെഡിക്കുകൾ, വ്യോമയാന വിദഗ്ധർ എന്നിവരടങ്ങുന്ന യൂണിറ്റിനെ ഉടൻ വിന്യസിച്ചു.
നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് സംഘം ഹൈക്കറെ രക്ഷപ്പെടുത്തിയത് . ആവശ്യമായ വൈദ്യസഹായം നൽകാനും പോലീസിന് സാധിച്ചു . രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദുബായ് പോലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. സമാനമായ സാഹചര്യങ്ങൾ നേരിടുമ്പോൾ പോലീസിന്റെ അടിയന്തര നമ്പറായ 999-ൽ ഉടൻ ബന്ധപ്പെടണമെന്നും ദുബായ് പോലീസ് ആപ്പിലെ SOS ഫീച്ചർ ഉപയോഗിക്കണമെന്നും ദുബായ് പൊലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ
വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ്
പ്രവാചകൻ മുഹമ്മദ് നബിയുടെ പൈതൃകത്തെ അനുസ്മരിച്ച് യുഎഇ നേതാക്കൾ
അബുദാബിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കുമെതിരായ നടപടികൾ ശക്തമാക്കുന്നു
